ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം- 29
🔹🔸🔹🔸🔹🔸🔹🔸🔹🔸
*ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം- 2️⃣9️⃣*
〰〰〰〰〰〰〰〰〰〰
اَلْفَصْـلُ الثَالِثُ فِى مَدْحِ سَيِّدِ الْمُرْسَلِينْ ﷺ
*ഫസ്ല് മൂന്ന്*
തിരു ഹബീബോരുടെ ﷺ കീർത്തനങ്ങള്‍
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ
*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*
*🌷വരി 2️⃣9️⃣🌷*
*_🌷ظَلَمْتُ سُـنَّةَ مَنْ أَحْيَى الظَّلاَمَ إِلَى_*
*_أَنِ اشْتَكَتْ قَدَمَاهُ الضُّرَّ مِنْ وَرَمِ 🌷_*
*നീരുവന്നു പ്രയാസപ്പെടുന്നതായി കാലുകൾ പരാതി പറയുവോളം നിന്നു നിസ്ക്കരിച്ചു രാത്രിയെ ജീവിപ്പിച്ച തിരുനബിയുടെ ﷺ ചര്യയോടു ഞാൻ അക്രമം കാണിച്ചു.*
_കാവ്യത്തിന്റെ മൂന്നാം ഭാഗം ഇവിടെ തുടങ്ങുന്നു. ശുദ്ധമായ തിരുനബി ﷺ കീർത്തനങ്ങളാണിനി. ഉപദേശം, പശ്ചാത്താപം, ഖേദം എന്നിവയ്ക്കൊക്കെ ശേഷം പുന്നാര ഹബീബോരെ ﷺ പുകഴ്ത്തിത്തുടങ്ങാൻ സ്വന്തം ശരീരത്തെ പാകപ്പെടുത്തുകയായിരുന്നു കവി ഇതുവരെ. വീഴ്ചകൾ ഒരുപാട്, വലിയ പുണ്യങ്ങൾ കൂടുതലായി ചെയ്തിട്ടുമില്ല. ആരാധനകളിൽ താൻ വരുത്തിയ ഉദാസീനതയെക്കുറിച്ച് പരിതപിച്ച ശേഷം കവി തിരുനബിയുടെ ﷺ ആരാധനാനിരതമായ രാവുകളിലേക്ക് അനുവാചകന്റെ ശ്രദ്ധ ആകർഷിക്കുന്നു. രാത്രി അല്പം മാത്രം ഉറങ്ങി ബാക്കി സമയമത്രയും ആരാധനകളിൽ മുഴുകിയിരുന്ന കാരണം കാലിൽ നീരു വന്നു പോയ മുത്ത് നബിയോട് ﷺ 'അവിടുത്തേക്ക് ﷺ മുമ്പും പിമ്പുമുള്ള മുഴുവൻ പാപങ്ങളും അല്ലാഹു പൊറുത്തു തന്നിട്ടുണ്ടല്ലോ' എന്നു ചോദിച്ചപ്പോൾ അവിടുത്തെ ﷺ മറുപടി 'ഞാനൊരു നന്ദിയുള്ള അടിമയാവേണ്ടയോ' എന്നായിരുന്നു._
_മുത്ത് നബിയിൽ ﷺ അങ്ങേയറ്റം ഇഷ്ടം വെക്കുന്ന നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു, നാമെല്ലാം നന്ദിയുള്ള അടിമകളാണോ എന്ന്. കാലഘട്ടത്തെ കുറ്റപ്പെടുത്തിക്കൊണ്ട് ഇന്നത്തെക്കാലത്ത് ഇങ്ങനെയൊക്കെ പറ്റൂ എന്നു പറഞ്ഞ് തെറ്റുകളെ നിസ്സാരവൽക്കരിക്കുന്ന, നന്മകളിൽ നിന്നും വിട്ടുനിൽക്കുന്ന, വേണ്ടത്ര ആരാധനകളിൽ മുഴുകാതിരിക്കുന്ന് നമ്മൾ നന്ദികെട്ടവരായിപ്പോകുന്നുവോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു._
_നമുക്ക് വേണ്ടി അവിടുന്ന് ﷺ അനുഭവിച്ച കഷ്ടതയെക്കുറിച്ച് ഓർക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه അടുത്ത വരിയിൽ.
▪▪▪▪▪▪▪▪▪▪▪
Post a Comment