ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 36

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦3️⃣6️⃣*




〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦3️⃣6️⃣🌷*

🌷هُـوَ الْحَـبِـيـبُ الَّـذِى تُرْجَـى شَـفَاعَتُـهُ

       لِكُـلِّ هَـوْلٍ مِـنَ الْأَهْـوَالِ مُـقْـتَـحَـمِ🌷

*തുടരെത്തുടരെ സംഭവിക്കാവുന്ന മഹാ വിപത്തുകളിൽ നിന്നു ശുപാർശ പ്രതീക്ഷിക്കാവുന്ന സ്നേഹ സ്വരൂപമാണ് എന്റെ മുത്ത് റസൂൽ ﷺ.*

_'ഹബീബ്' എന്നാൽ അല്ലാഹുവിന്റെ പ്രിയപ്പെട്ടവർ എന്നും സമൂഹത്തിന്റെ സ്നേഹവായ്പിന് പാത്രമായവർ എന്നും അർത്ഥം കൽപ്പിക്കാം. മുത്ത് നബിയെ ﷺ സംബന്ധിച്ചിടത്തോളം അത് പൂർണമായും ശരിയാണ്. ഹബീബായ മുത്തൊളി മുഹമ്മദ് മുസ്തഫ ﷺ തങ്ങൾ വിശ്വാസികൾക്കു ലോകത്തു മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതാണ്. ഒരുവന്റെ വിശ്വാസം പൂർണമാകണമെങ്കിൽ സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും മുഴുവൻ ജനത്തെക്കാളും എന്തിന്, സ്വന്തം ആത്മാവിനെക്കാളും ഹബീബായ മുത്ത് നബിയെ ﷺ നമ്മൾ പ്രിയം വെക്കേണ്ടിയിരിക്കുന്നു.

_ഏറ്റവും സംഘർഷഭരിതമായ പ്രതിസന്ധിഘട്ടം വിചാരണയ്ക്കും വിധിന്യായത്തിനുമായി മഹ്ഷറയിൽ ഒരുമിച്ചുകൂടുന്ന ദിവസമാണ്. നബിമാർ പോലും പരിഭ്രമിച്ചു പോകുന്ന ആ ഭീകര നാളിൽ ഒരേയൊരു പ്രതീക്ഷ തിരുനബിയുടെ ﷺ അനുഗ്രഹമാകുന്ന ശുപാർശ മാത്രമാണ്. അവിടുത്തോടുള്ള ﷺ ഇഷ്ടം കാരണം അവിടുന്ന് ﷺ കൽപ്പിച്ചതിനെ സ്വീകരിക്കുകയും വിരോധിച്ചതിനെ വെടിയുകയും ചെയ്ത്, അവിടുത്തോടുള്ള ﷺ അടങ്ങാത്ത പ്രണയത്താൽ നിത്യമായി ധാരാളമായി സ്വലാത്തിന്റെ മന്ത്രധ്വനികൾ ഉരുവിട്ടവർക്കുവേണ്ടിയും അവിടുന്ന് ﷺ ശുപാർശ ചെയ്യുന്നതാണ്._

_വിചാരണ വേഗം നടത്തുക, വിചാരണയില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുക, നന്മയും തിന്മയും തുല്യമായവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുക, സ്വർഗത്തിലെ പദവിയും സ്ഥാനവും ഉയർത്തുക, നരക ശിക്ഷയുടെ കാഠിന്യം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് ഹബീബ് ﷺ ശുപാർശ ചെയ്യുക എന്ന് വിവിധ ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം. തുടരെത്തുടരെ സംഭവിക്കുന്ന വിപത്തുകൾ എന്ന് ഉദ്ദേശിച്ചത് ഇതും ആണ്. മുത്തുനബിയുടെ ﷺ ശുപാർശയ്ക്ക് അർഹനാകണമെങ്കിൽ ശുപാർശ തേടുന്നവൻ തന്റെ ജീവിതം കൊണ്ട് അതിനു യോഗ്യനായിത്തീർന്നിരിക്കണം.
▪▪▪▪▪▪▪▪▪▪▪